വീര സവർക്കർ


വീർസവർക്കർ ചരിത്രം
വിനായക് ദാമോദർ സവർക്കർ
നമ്മുടെ പൂർവീകരുടെ ചരിത്രം നാം പഠിക്കണം. നമ്മളെ പഠിപ്പിക്കുന്ന ഭരണകൂടം നിലവിൽ വരണം. അവിടെയാണ് ഒരു ജനതയുടെ ഉയിർത്തെഴുനേൽപ്പ് ഉണ്ടാവുക.

ഗാന്ധിജിയുടെ ഘാതകൻ, ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവൻ എന്നിങ്ങനെ നവ ബുദ്ധിസ്റ്റുകൾ എന്ന് അവകാശപ്പെടുന്നവർ ആക്ഷേപിക്കുന്ന വിനായക് സവർക്കർ യഥാർത്ഥത്തിൽ ആരായിരുന്നു. സവർക്കറുടെ ഇതിഹാസതുല്യമായ ജീവിതത്തിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞ് നോക്കാം.

മഹാരാഷ്ട്രയിലെ ഭാഗൂരിൽ 1883ൽ ജനിച്ചു.9 വയസ്സ് ആയപ്പോഴേക്കും മാതാപിതാക്കളെ നഷ്ടമായ അദ്ദേഹത്തെ പിന്നിട് സംരഷിച്ചു പോന്നത് ജ്യേഷ്ഠൻ ആയ ഗണേഷ് ആയിരുന്നു.
സ്കൂൾ പഠനകാലത്ത് തന്നെ ദേശീയതയിലേക്ക് ആകർഷിക്കപ്പെട്ട സവർക്കർ ദേശസ്നേഹം തുളുമ്പുന്ന അനേകം കവിതകൾ രചിച്ചിരുന്നു. തന്റെ സുഹൃത്തുക്കളെ ദേശസ്നേഹത്തിന്റെ പ്രാധാന്യം എന്താണെന്ന് ബോധവാൻമാരുക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അതിന്റെ അനന്തരഫലമായിരുന്നു 1900 ൽ സവർക്കറും സുഹൃത്തുക്കളും കൂടി രൂപീകരിച്ച മിത്രമേള എന്ന സംഘടന. ഈ സംഘടന “അഭിനവ് ഭാരത് സൊസൈറ്റി ” എന്ന പേരിൽ അറിയപ്പെട്ടു. മെട്രിക്കുലേഷൻ പാസ്സായതിന് ശേഷം 1901 ൽ പൂനയിലെ ഫെർഗൂസൺ കോളേജിൽ ചേർന്ന സവർക്കർ തന്റെ ആശയങ്ങൾ സുഹൃത്തുക്കളിലേക്കും എത്തിച്ചു. ഇവിടെ വച്ചാണ് ലോകമാന്യതിലകനെ സവർക്കർ പരിചയപ്പെടുന്നത്.ഈ കൂടിക്കാഴ്ച സവർക്കറിലെ സ്വാതന്ത്ര്യസമര സേനാനിയെ വളർത്തുകയാണ് ചെയ്തത്.

അഹിംസാ മാർഗ്ഗത്തിലൂടെ ഭാരതാംബയുടെ മോചനം സാധ്യമാകില്ല എന്ന് വിശ്വസിച്ചിരുന്ന സവർക്കർ, സായുധ വിപ്ലവം മാത്രമാണ് ഏക മാർഗ്ഗം എന്നു വിശ്വസിച്ചു. വിദേശ സാധനങ്ങൾ ബഹിഷ്കരിക്കുക എന്ന നയത്തിന്റെ ഭാഗമായി ആദ്യമായി വിദേശ വസ്ത്രങ്ങൾ കത്തിച്ചു കൊണ്ട് പ്രതിഷേധം ആരംഭിച്ചത് സവർക്കർ ആയിരുന്നു പൂനയിൽ. ഇതിന്റെ അനന്തരഫലമായി കോളേജിൽ നിന്നും അദ്ദേഹത്തെ പുറത്താക്കുകയാണ് ഉണ്ടായത്.

ബ്രിട്ടീഷുകാർക്ക് എതിരെ ആദ്യമായി അന്താരാഷ്ട്ര തലത്തിൽ ഒരു സംഘടന രൂപീകരിച്ചത് സവർക്കർ ആയിരുന്നു. 1906 ൽ .നിയമ പഠനത്തിനായി ലണ്ടനിലെത്തിയ സമയം ആണ് ഈ സംഘടന രൂപീകരിച്ചത്. “ഫ്രീ ഇന്ത്യാ സൊസൈറ്റി “. ദേശസ്നേഹികളായ നിർവധി യുവാക്കൾ ഫ്രീ ഇന്ത്യാ സൊസൈറ്റിയുടെ പേരിൽ ലണ്ടനിൽ ഒത്തുകൂടി. ഭായി പരമാനന്ദ്, സേനാപതി ബാപ്പട്, ലാലാ ഹർദയാൽ എന്നിവർ അവരിലുൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരത്തെ കുറിച്ച് ആദ്യമായി പുസ്തകം എഴുതിയതും സവർക്കർ ആയിരുന്നു. പ്രസിദ്ധമായ 1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം അദ്ദേഹം എഴുതുന്നത് ഇക്കാലത്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥ രുടെ ശക്തമായ നിരീക്ഷണങ്ങൾക്കിടയിലും പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഹോളൻഡിലെത്തിക്കാനും 1909 ൽ പ്രസിദ്ധപ്പെടുത്താനും കഴിഞ്ഞു. ഈ പുസ്തകം പിന്നീട് വിപ്ലവകാരികളുടെ ആവേശമായി മാറുകയും ചെയ്തു. സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങിയ വീരപുരുഷൻമാർക്ക് എല്ലാം പ്രചോദനമായതും ഈ പുസ്തകം ആണ്. 1909 ജൂലൈ 1 നു മദൻ ലാൽ ഢീംഗ്റ ബ്രിട്ടീഷ് ഓഫീസറായ കഴ്സൺ വൈലിയെ വധിച്ചതോടെ സാവർക്കറുടെ ലണ്ടൻ ജീവിതം ബ്രിട്ടീഷ് നിരീക്ഷണത്തിലായി. ഡിസംബർ 21 നു നാസികിലെ അഭിനവ ഭാരത് അംഗങ്ങൾ നാസിക് കളക്റ്റർ ആയിരുന്ന എ എം റ്റി ജാക്സണെക്കൂടി വധിച്ചതോടെ സവർക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു , തുടർന്ന് , ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഇന്ത്യയിലേക്ക് അയക്കാൻ ലണ്ടൻ കോടതി തീരുമാനിക്കുകയും ചെയ്തു . അദേഹത്തെ വഹിച്ചിരുന്ന കപ്പൽ മർസെലീസിൽ നങ്കൂരമിട്ടപ്പോൾ സവർക്കർ കടലിൽ ചാടി തീരത്തേക്ക് നീന്തി രക്ഷപ്പെട്ടു. എന്നാൽ അദ്ദേഹം പിടിക്കപ്പെടുകയും ആൻഡമാനിലേക്ക് അയക്കപ്പെടുകയും ചെയ്തു .

ഇതിനു ശേഷം ആണ് നവചരിത്രകാരന്മാർ സവർക്കറെ ഭീരുവായും രാജ്യദ്രോഹി ആയി ചിത്രീകരിക്കുന്നത്.
ആൻഡമാൻ ജയിലിൽ സവർക്കർ അനുഭവിച്ചിരുന്ന യാതനകൾക്കും, പീഡനങ്ങൾക്കും ഒരു പരിധിയും ഉണ്ടായിരുന്നില്ല. അവിടുത്തെ പ്രധാന ജോലികളിലൊന്ന് എണ്ണച്ചക്ക് വലിക്കൽ ആയിരുന്നു. സവർക്കറിനും ഉണ്ടായിരുന്നു ഈ എണ്ണച്ചക്കാട്ടൽ . എത്രയോ ദിവസങ്ങൾ .,. മറ്റുള്ളവർ ആട്ടിയെടുക്കുന്ന നിശ്ചിത എണ്ണ സവർക്കർക്ക് ആട്ടിയെടുക്കാൻ പറ്റാത്തതിന് അങ്ങേർക്ക് തല്ല് വരെ കിട്ടിയിട്ടുണ്ട് . പലപ്പോഴും ബോധം കെട്ട് വീണിട്ടുണ്ട് . അസുഖ ബാധിതനായി ദിവസങ്ങളോളം കിടന്നിട്ടുണ്ട് . ആറുമാസം ഏകാന്ത തടവറയിൽ .. പിന്നീടതു മാറ്റി . അനുവാദമില്ലാതെ എഴുത്ത് എഴുതിയതിന് വീണ്ടും ഏകാന്ത തടവറയിൽ .. മറ്റൊരു കുറ്റവാളിക്ക് എഴുത്ത് എഴുതിയതിന് ഏഴു ദിവസം വിലങ്ങിട്ടു നിർത്തൽ .. ഇതേ ശിക്ഷ പിന്നെയും ആവർത്തിച്ചിട്ടുണ്ട് . ഇടയ്ക്ക് നാലുമാസം ചങ്ങലയിൽ ബന്ധിക്കപ്പെട്ടു അതിൽ പത്തു ദിവസം കയ്യിലും കാലിലും ചങ്ങലയിൽ ബന്ധിക്കപ്പെട്ട്.

ഇത്രയധികം പീഡനങ്ങൾ ഏറ്റുവാങ്ങിയ എത്ര സ്വാതന്ത്ര്യ സമര സേനാനികൾ ഉണ്ടാവും. ജവഹർലാൽ നെഹ്റു എത്ര വർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സവർക്കർക്ക് ലഭിച്ചത് 50 വർഷത്തെ ജയിൽ വാസം ആയിരുന്നു. ഇതിനിടയിൽ ജയിൽ ചാടുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. തന്റെ ജീവിതം ജയിൽ മുറിക്കുള്ളിൽ തന്നെ അവസാനിക്കും എന്ന് ബോധ്യമായപ്പോൾ ആണ് അദ്ദേഹം മാപ്പപേക്ഷ തയാറാക്കിയത്. അത് ഒരു പ്രാവശ്യമല്ല. ആകെ 6 പ്രാവശ്യം മാപ്പപേക്ഷ സമർപ്പിക്കപ്പെട്ടു. അതിൽ ഒരെണ്ണം സവർക്കറുടെ പത്നി ആണ് സമർപ്പിച്ചത്.

സവർക്കർ മാപ്പപേക്ഷ എഴുതി നൽകി എന്ന് വലിയ വായിൽ പറഞ്ഞു നടക്കുന്നവരൊക്കെ സൗകര്യപൂർവ്വം മറന്നു കളയുന്ന മറ്റൊരു ചരിത്രമുണ്ട്.
ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കോളനിവാസികളായ മുഴുവൻ വിദ്യാർഥികളും എടുക്കേണ്ടതായിരുന്ന, ബ്രിട്ടീഷ്‌ രാജ്ഞിയോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും പ്രഘ്യാപിക്കുന്ന, “ഓത്‌ ഓഫ് അലീജിയൻസ്” എന്ന പ്രതിജ്ഞയെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ, ഉന്നത വിജയം സ്വന്തമാക്കിയ ശേഷവും ഡിഗ്രിയും ബാരിസ്റ്റെർ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഇന്ത്യനാണ് വിനായക ദാമോദര സവർക്കർ.
മഹാത്മാ ഗാന്ധി മുതൽ ജവഹർലാൽ നെഹ്‌റു വരെയുള്ള നമ്മുടെ മുഴുവൻ ഹിസ്റ്ററി ടെക്സ്റ്റ്‌ നേതാക്കളും ബ്രിട്ടീഷ്‌ ഏകാധിപതിയ്ക്ക് തങ്ങൾ വിനീത വിധേയരും അനുസരണ കിടാങ്ങളുമായിരിക്കും എന്ന് വാക്ക് കൊടുത്തിട്ട് ബാരിസ്റ്റർമാർ ആയവരാണെന്നും മറന്നു പോവരുത്.

1921ൽ സവർക്കർ ജയിൽ മോചിതനായി എങ്കിലും അദ്ദേഹം വിട്ടു തടങ്കലിൽ ആയിരുന്നു ആദ്യവർഷങ്ങളിൽ. പിന്നിട് അത് രത്നഗിരിക്ക് പുറത്ത് പോകാനോ, പൊതുയോഗങ്ങളിൽ പങ്കെടുക്കുവാനോ പാടില്ല എന്നാക്കി ചുരുക്കി.
സ്വാതന്ത്ര്യസമര ചരിത്രം നോക്കുകയാണങ്കിൽ മഹാത്മ ഗാന്ധിജി ആയിരുന്നു ദേശീയ നേതാവ്. ചെമ്പകരാമൻപിള്ള ,സുബ്ര്യമണ്യ ഭാരതി തുടങ്ങിയവർ തമിഴ് നാട്ടിലെ സ്വാതന്ത്ര്യസമര നേതാക്കൾ ആയിരുന്നു.അതു പോലെ കെ കേളപ്പൻ, മയ്യഴി ഗാന്ധി തുടങ്ങിയവർ കേരളത്തിലാണ് പ്രവർത്തിച്ചത്.ഇവർക്കെല്ലാം ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടിയിരുന്നത് അവരവരുടെ സംസ്ഥാനങ്ങളിൽ നിന്നാണ്.അതു പോലെ മഹാരാഷ്ട്രയുടെ സ്വാതന്ത്ര്യസമര ചരിത്രം നോക്കിയാൽ സവർക്കർ തന്നെയായിരുന്നു മഹാരാഷ്ട്രയുടെ നേതാവ് എന്നു കാണാം.

സവർക്കർക്കെതിരെയുള്ള മറ്റൊരു ആരോപണം ആണ് ഗാന്ധി വധം.സവർക്കർ ഹിന്ദുമഹാസഭയുടെ അധ്യക്ഷൻ ആയിരുന്നു 1938 മുതൽ 43 വരെ. പിന്നിടും പ്രവർത്തകൻ തന്നെ ആയിരുന്നു. പക്ഷേ ഗാന്ധി വധ സമയത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന നിർമ്മൽ ചാറ്റർജി എന്തു കൊണ്ടാണ് ഗാന്ധി വധക്കേസിൽ പ്രതിയാക്കപ്പെടാതെ ഇരുന്നത്. എന്തുകൊണ്ടാണ് രാഷ്ട്രപിതാവിന്റെ ഘാതകനു മേൽ രാജ്യദ്രോഹ കുറ്റം ചുമത്താതെ ഇരുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിച്ച INC സംഘടന ,സ്വാതന്ത്ര്യം ലഭിച്ചതോടെ അപ്രത്യക്ഷമായി ,അത് പരിച്ച് വിടുക തന്നെ ചെയ്യണം എന്ന് ആവശ്യപ്പെട്ടത് ഗാന്ധിജി ആയിരുന്നു. നെഹ്റുവിന് ബദൽ ആയി വന്നേക്കാം എന്നു കരുതിയവരിൽ ഒന്നാമത്തേത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. തന്ത്രപരമായി നെഹ്റു ഗാന്ധിജിയെ ഉപയോഗിച്ച് തന്നെ ബോസിനെ ഒതുക്കി. പിന്നീട് ഉള്ളത് ഗാന്ധിജി .അത് കഴിഞ്ഞാൽ സവർക്കർ .ഗാന്ധിജിയെ ഗോഡ്സെ വധിക്കുകയും, അതിന്റെ പാപഭാരം സവർക്കറുടെ മേൽ ചാർത്തപ്പെടുകയും ചെയ്തപ്പോൾ സുരക്ഷിതനായത് ആരാണ് ?
രാഷ്ട്രീയ തന്ത്രങ്ങൾ സാദാരണക്കാർക്ക് എളുപ്പം മനസ്സിലാകില്ല.

നടുവൊടിഞ്ഞ ഗാന്ധിയെ ഉരലിലിട്ടടിക്കണം,
ഗാന്ധി എന്താക്കി, ഇന്ത്യ മാന്തി പുണ്ണാക്കി
തുടങ്ങിയ മുദ്രാവാക്യങ്ങളും, ഹിന്ദുമഹാസഭയുടെ അധ്യക്ഷനെ പാർട്ടി പിന്നീട് MP ആക്കിയതും, ഈ കഴിഞ്ഞ ദിവസം ത്രിപുരയിലെ പാഠപുസ്തകങ്ങളിൽ നിന്നും രാഷ്ട്രപിതാവിനെ ഒഴിവാക്കിയതും എല്ലാം കൂട്ടി ചേർത്തു നോക്കിയാൽ മനസ്സിലാക്കാം ആർക്കായിരുന്നു ഗാന്ധിജിയോട് വിദ്വേഷം എന്ന്.

“വിപ്ലവകാരിയായ ദേശസ്നേഹി ” എന്ന് ഗാന്ധിജി പോലും വാഴ്ത്തിയ വീർ സവർക്കറെ കോടതി പോലും വെറുതെ വിട്ടു. പക്ഷേ കുറേ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോഴും അദ്ദേഹം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. വീർ സവർക്കർ എന്ന വി ഡി സവർക്കർ 1966 ഫെബ്രുവരി 26 ന് അന്തരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഹാബലി ചരിതം-യഥാർത്ഥ ഓണം ചരിത്രം